രോഗമുക്തി നിരക്ക് ഉയരുന്നു, 50 ശതമാനം കടന്നു; ആശ്വാസം

രോഗമുക്തി നിരക്ക് ഉയരുന്നു, 50 ശതമാനം കടന്നു; ആശ്വാസം

കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നതിനിടെ, കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ആശ്വാസമാകുന്നു

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നതിനിടെ, കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ആശ്വാസമാകുന്നു. കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടിയവരുടെ തോത് 50 ശതമാനം കടന്നു. 50.59 ശതമാനമായാണ് രോഗമുക്തി നിരക്ക് ഉയര്‍ന്നത്. 1,62, 378 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

രോഗവ്യാപനത്തില്‍ ശമനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നും പുറത്തുവന്ന കണക്കുകള്‍. 24 മണിക്കൂറിനിടെ 11,000 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,929 പേര്‍ക്കാണ് രോഗം ക്‌ണ്ടെത്തിയത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈറസ് ബാധയാണ് ഇന്നലെ കണ്ടെത്തിയത്.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നേകാല്‍ ലക്ഷം കടന്നു. രാജ്യത്ത് ആകെ 3,20,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 311 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9195 ആയി.മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com