റഷ്യയെയും മറികടന്ന് ഇന്ത്യ; ഒറ്റദിവസം ഏറ്റവും അധികം കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യം

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാമത്
റഷ്യയെയും മറികടന്ന് ഇന്ത്യ; ഒറ്റദിവസം ഏറ്റവും അധികം കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിലാണ്. 12,000ത്തോളം രോഗികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മൂന്നാമത്. റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 25,540 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീലാണ് രണ്ടാമത്. 21, 704 പേര്‍ക്കാണ് കോവിഡ് ബാധിതര്‍. ഇന്ത്യയില്‍ 11, 929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. റഷ്യ, ചിലി, പാകിസ്ഥാന്‍, പെറു, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തുസ്ഥാനത്ത്. 

രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നേകാല്‍ ലക്ഷം കടന്നു. രാജ്യത്ത് ആകെ 3,20,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 311 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9195 ആയി. രാജ്യത്ത് ഇതുവരെ 1,62,379 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com