കൊറോണ സ്ഥിരീകരിച്ചാൽ ചിലർ 'മുങ്ങും'; മുംബൈയിൽ 'പിടികിട്ടാപ്പുള്ളി'കളായി 1000 രോ​ഗബാധിതർ; ആശങ്ക

പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണു രോഗികളെ കണ്ടെത്താൻ കഴിയാത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ; രോ​ഗവ്യാപനം രൂക്ഷമാകുന്നതിനിടെ മുംബൈയിൽ ആയിരത്തോളം രോ​ഗികളെ കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നു. 1000 ത്തോളം രോ​ഗികളെയാണ് ഇത്തരത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്.  പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണു രോഗികളെ കണ്ടെത്താൻ കഴിയാത്തത്. കൂടാതെ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചിലർ മുങ്ങുന്നുണ്ടെന്നും മുംബൈ കോർപറേഷൻ പറയുന്നു.

ഇതിനോടകം 1,32,075 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. 3,870 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടത് 1,591 പേരാണ്.  രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 65,744 ആയി. 60,147 സജീവകേസുകളാണ് ഉള്ളത്.

ഡല്‍ഹിയില്‍ ഇന്ന് മൂവായിരം പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം  59,746 ആയി. ഇന്ന് കോവിഡ്19 മൂലം 63 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്. തമിഴ്നാട്ടിലും അവസ്ഥ മോശമാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com