ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നു, 24 മണിക്കൂറിനിടെ 3788 കേസുകള്‍; ആശങ്ക

രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. 70390 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3788 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 2124 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 64 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 41437 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 26588 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തലസ്ഥാനത്ത് 266 കണ്ടെയ്ന്‍മെന്റ് സോണുകളാണുളളത്.

അതേസമയം മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് വ്യാപനം തുടരുകയാണ്. 185 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 48 മണിക്കൂറിനിടെ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി. 4288 പൊലീസുകാര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 3239 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 51 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com