ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

ന്യൂഡല്‍ഹി:  നിലവില്‍ സര്‍വീസ് നടത്തുന്ന 230 പ്രത്യേക ട്രെയിനുകളിലേയ്ക്കുള്ള തത്കാല്‍ ടിക്കറ്റുകളുട റിസര്‍വേഷന്‍ റെയില്‍വെ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ നിര്‍ത്തി വച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ റെയില്‍വേ പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് റെയില്‍വേയുടെ തീരുമാനം നല്‍കുന്നത്.

ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നത്. ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതി തന്നെയാകും തുടരുക. യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യാം. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യാം.

സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസം മുന്‍പ് വരെ ബുക്ക് ചെയ്യാമെന്നും റെയില്‍വെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്.

നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ പോലെ ആരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com