താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി; ഫോണ്‍ സന്ദേശം പാകിസ്ഥാനില്‍ നിന്ന്

താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി; ഫോണ്‍ സന്ദേശം പാകിസ്ഥാനില്‍ നിന്ന്
താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി; ഫോണ്‍ സന്ദേശം പാകിസ്ഥാനില്‍ നിന്ന്

മുംബൈ: താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. ദക്ഷിണ മുംബൈയിലെ രണ്ടു താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. പാകിസ്ഥാനില്‍ നിന്നാണ് ഫോണ്‍ സന്ദേശം.

കൊളാബയിലെ ദ താജ്മഹല്‍ പാലസ്, ബാന്ദ്രയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് എന്നീ ഹോട്ടലുകളിലെ ലാന്‍ഡ് ലൈനിലേക്കാണ് തിങ്കളാഴ്ച ഫോണ്‍ സന്ദേശമെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനാണെന്ന് പറഞ്ഞായിരുന്നു ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറയുന്നു.

26/11 ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇതേ തുടര്‍ന്ന് ഹോട്ടലുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെ ഭീകാരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താജ് ഹോട്ടലുകളില്‍ ഭീഷണി സന്ദേശമെത്തിയത് എന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

'ഞങ്ങളുടെ അതിഥികളുടെയും പങ്കാളികളുടെയും സുരക്ഷ ഞങ്ങള്‍ക്ക് അതിപ്രധാനമാണ്. കോളുകള്‍ വന്ന ഉടന്‍ തന്നെ ഇക്കാര്യം ഞങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. അന്വേഷണ ഏജന്‍സികള്‍ക്ക് പൂര്‍ണ പിന്തുണയും സഹകരണവും ഞങ്ങള്‍ നല്‍കുന്നുണ്ട്.' താജ് ഹോട്ടലുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2008ലെ മുംബൈ ആക്രമണത്തില്‍ ഭീകരര്‍ കോളാബോയിലെ താജ് മഹല്‍ പാലസില്‍ ആകമണം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com