എടിഎമ്മിനുളളില്‍ 'ഉഗ്രന്‍' മൂര്‍ഖന്‍, പരിഭ്രാന്തി (വീഡിയോ)  

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 04th March 2020 10:38 PM  |  

Last Updated: 04th March 2020 10:38 PM  |   A+A-   |  

 

ഭുവനേശ്വര്‍: ഒഡീഷയില്‍ എടിഎമ്മിനുളളില്‍ പാമ്പിനെ കണ്ടെത്തി. പാമ്പ് വിദഗ്ധന്റെ സഹായത്തോടെ ഇതിനെ രക്ഷപ്പെടുത്തി.

ഒഡീഷയിലെ ഹാര്‍സുഗുഡയിലാണ് സംഭവം. ബ്രാജ്‌രാജ്‌നഗറില്‍ ധരണി മന്ദിര്‍ ചൗക്കില്‍ സ്ഥാപിച്ചിരുന്ന എടിഎം മെഷിന്റെ ഉളളിലാണ് മൂര്‍ഖനെ കണ്ടെത്തിയത്. മെഷീനില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാരാണ് യാദൃച്ഛികമായി പാമ്പിനെ കണ്ടത്. 

ഇതില്‍ പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ പാമ്പ് വിദഗ്ധനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളുടെ സഹായത്തോടെ പാമ്പിനെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

കടപ്പാട്:കലിംഗ ടിവി