മൂന്ന് വയസുകാരന്റെ വയറ്റില്‍ 11 സൂചികള്‍; സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

കുട്ടിയെ കുളിപ്പിക്കുമ്പോള്‍ മസിലിനുള്ളില്‍ വച്ച് ഒരു സൂചി പുറത്തുവന്ന വിവരം അമ്മ ഡോക്ടറോട് പറഞ്ഞു
മൂന്ന് വയസുകാരന്റെ വയറ്റില്‍ 11 സൂചികള്‍; സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ഹൈദരബാദ്: നടക്കാന്‍ വയ്യാത്തതിനെ തുടര്‍ന്നാണ് മൂന്നുവയസുകാരനെയും കൊണ്ട് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയത്. കുറച്ചുദിവസം മുന്‍പാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞപ്പോള്‍ സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടിയുടെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. വയറ്റില്‍ പതിനൊന്ന് സുചികള്‍. വിദഗ്ധ ചികിത്സയിലൂടെ ഡോക്ടര്‍മാര്‍ കുട്ടിയുടെ വയറ്റിലെ സൂചികള്‍ നീക്കി.

അശോക് അനുപമ ദമ്പതികളുടെ കുട്ടിയാണ് മൂന്നുവയസുകാരനായ ലോക്‌നാഥ്.  കഴിഞ്ഞ കുറെ ദിവസമായി കുട്ടിക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. കുറച്ചുദിവസം മുന്‍പ്  കുട്ടിയെ കുളിപ്പിക്കുമ്പോള്‍ മസിലിനുള്ളില്‍ വച്ച് ഒരു സൂചി പുറത്തുവന്ന വിവരം അനുപമ ഡോക്ടറോട് പറഞ്ഞു. അതിന് പിന്നാലെയാണ് കുട്ടിക്ക് നടക്കാന്‍ കഴിയാതെയായതെന്നും അമ്മ അറിയിച്ചു.

തുടര്‍ന്നാണ് കുട്ടിയെ സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. സ്‌കാനിങില്‍ കുട്ടിയുടെ വയറ്റില്‍ പതിനൊന്ന് സൂചികള്‍ കണ്ടെത്തി. കുട്ടിയുടെ വയറിനും കിഡ്‌നിക്കും സമീപമായിരുന്നു സൂചികള്‍.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍വാസിക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി. സ്ഥിരമായി കുട്ടിയെ കളിപ്പിക്കാന്‍ ഇവര്‍ കൊണ്ടുപോകാറുണ്ടായിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു.  എന്നാല്‍ ഇവരുടെ പരാതി ലഭിച്ചട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ അന്വഷണം ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com