ഡല്‍ഹിയില്‍ കനത്തമഴയും ആലിപ്പഴം വീഴ്ചയും, ഗതാഗതം സ്തംഭിച്ചു (വീഡിയോ)

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2020 05:10 PM  |  

Last Updated: 14th March 2020 05:10 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. ഉച്ചക്കഴിഞ്ഞ് പെയ്ത കനത്തമഴയിലും ആലിപ്പഴം വീഴ്ചയിലും നഗരത്തിലെ പ്രധാന റോഡുകളില്‍ ഗതാഗത സ്തംഭനമുണ്ടായി. 

രാവിലെ മുതല്‍ തന്നെ ഡല്‍ഹി കാര്‍മേഘങ്ങള്‍ കൊണ്ട് മൂടി ഇരുണ്ട അവസ്ഥയിലായിരുന്നു. 16.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. വൈകുന്നേരത്തോടെ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 27 ഡിഗ്രിയാണ് ഡല്‍ഹിയിലെ കൂടിയ താപനില.