ദുബായില്‍ പോയി ക്രിക്കറ്റ് കളിക്കണം; നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിയോടി

തങ്ങള്‍ക്ക് ദുബായില്‍ പോയി ക്രിക്കറ്റ് കളിക്കണം; നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിയോടി
ദുബായില്‍ പോയി ക്രിക്കറ്റ് കളിക്കണം; നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിയോടി

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ചാടിപ്പോയി. ദുബായില്‍ നിന്നെത്തിയ ഇവര്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. 

നവി മുംബൈയില്‍ ഒരു ആശുപത്രിയിലാണ് സംഭവം. ഇവരുടെ പരിശോധനാ ഫലം വന്നിരുന്നില്ല. അതിനിടെയാണ് ഇവര്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിയോടിത്. കൂട്ടത്തില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

തങ്ങള്‍ക്ക് ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദുബായില്‍ നിന്നെത്തിയ 11അംഗ സംഘത്തെ പരിശോധനകള്‍ക്ക് ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും ലോക്കല്‍ പൊലീസും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

അതിനിടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലാണ്. 33ഓളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാളുകളും തിയേറ്ററുകളും അടക്കമുള്ളവ അടച്ചിടാനും നിര്‍ദേശമുണ്ട്. 

രാജ്യത്ത് ഇതുവരെ 13 പേര്‍ രോഗ മോചിതരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പടെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com