അഞ്ചുപേരിലധികം കൂട്ടംകൂടരുത്, ഡല്‍ഹി അടച്ചിടേണ്ടി വരും; മുന്നറിയിപ്പുമായി കെജരിവാള്‍

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിവന്നാല്‍ രാജ്യതലസ്ഥാനം അടച്ചിടേണ്ടി വരുമെന്ന സൂചന നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
അഞ്ചുപേരിലധികം കൂട്ടംകൂടരുത്, ഡല്‍ഹി അടച്ചിടേണ്ടി വരും; മുന്നറിയിപ്പുമായി കെജരിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിവന്നാല്‍ രാജ്യതലസ്ഥാനം അടച്ചിടേണ്ടി വരുമെന്ന സൂചന നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നിലവില്‍ സംസ്ഥാനത്തെ നിശ്ചലമാക്കി കൊണ്ടുളള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഭാവിയില്‍ അത്തരം നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതിനിടെ, കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കടുപ്പിച്ചു. നേരത്തെ 20 ലധികം പേര്‍ ഒത്തുകൂടരുത് എന്നായിരുന്നു നിര്‍ദേശം. ഇത് അഞ്ചിലേക്ക് ചുരുക്കി. അതായത് അഞ്ചോ, അതിലധികമോ ആളുകള്‍ സംഘം ചേരരുതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. അഞ്ചുപേരാണെങ്കില്‍, പരസ്പരം ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രമിക്കണം. ആള്‍ക്കൂട്ടത്തിനുളള സാധ്യത കണക്കിലെടുത്ത് രാവിലെയുളള നടത്തം എല്ലാവരും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ദിവസവേതനക്കാരുടെ ഉപജീവനമാര്‍ഗം അടഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഡല്‍ഹി സര്‍ക്കാരിന്റെ റേഷന്‍ പദ്ധതിയില്‍ അംഗമായിട്ടുളള 72 ലക്ഷം പേര്‍ക്ക് സൗജന്യമായി റേഷന്‍ നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.  അഞ്ചു കിലോയ്ക്ക് പകരം ഓരോരുത്തര്‍ക്കും 7.5 കിലോ അരി നല്‍കുമെന്നും അദ്ദേഹം അറിയി്ച്ചു.

ഏപ്രിലിലെ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വയോജനങ്ങള്‍, വിധവകള്‍, തുടങ്ങിയവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രാത്രികാലങ്ങളിലെ അഭയകേന്ദ്രങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com