ജനത കര്‍ഫ്യൂവിനിടെ ഷഹീന്‍ബാഗ് സമരപന്തലിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 22nd March 2020 11:34 AM  |  

Last Updated: 22nd March 2020 11:34 AM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹി ഷഹീന്‍ ബാഗ് സമരപന്തലിന് സമീപം പെട്രോള്‍ ബോംബ് സ്‌ഫോടനം.സമരപന്തലിന് നേരെ ചിലര്‍ പെട്രോള്‍ ബോംബ് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനത കര്‍ഫ്യൂ ആചരിക്കുന്നതിനിടെയാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനത കര്‍ഫ്യൂ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് അഞ്ചുസ്ത്രീകള്‍ മാത്രം സമരപന്തലില്‍ ഇരുന്ന് പ്രതിഷേധിച്ചാല്‍ മതിയെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.