ഓപ്പറേഷന്‍ നമസ്‌തേ; കോവിഡിനോട് 'യുദ്ധം പ്രഖ്യാപിച്ച്' സൈന്യം

കോവിഡ് 19 വ്യാപനത്തിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം രംഗത്തിറങ്ങുന്നു. കരസേന മേധാവി എം.എം. നരവാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്
ഓപ്പറേഷന്‍ നമസ്‌തേ; കോവിഡിനോട് 'യുദ്ധം പ്രഖ്യാപിച്ച്' സൈന്യം

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം രംഗത്തിറങ്ങുന്നു. കരസേന മേധാവി എം.എം. നരവാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്. ഓപ്പറേഷന്‍  നമസ്‌തേ എന്നതാണ് സൈന്യത്തിന്റെ കൊറോണ പ്രതിരോധ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 

രാജ്യത്താകമാനം എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. മുമ്പ് നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഇന്ത്യന്‍ ആര്‍മി ഓപ്പറേഷന്‍ നമസ്‌തേയും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും കരസേന മേധാവി  പറഞ്ഞു. 

കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. മാത്രമല്ല കരസേനാ മേധാവിയെന്ന നിലയില്‍ സേനാംഗങ്ങള്‍ ആരോഗ്യവാന്മാരായിരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണ്. 

രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് സുപ്രധാനമാണ്. ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നുവെന്നും  അത് കര്‍ശനമായി പാലിക്കുമെന്നും നരവാനെ പറഞ്ഞു.

സൈന്യത്തിലുള്ളവര്‍ക്ക് പലപ്പോഴും സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാല്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com