തമിഴ്നാട്ടിൽ മലയാളി വനിതാ ഡോക്ടർക്കും പിഞ്ചു കുഞ്ഞിനും അമ്മയ്ക്കും കൊറോണ

തമിഴ്നാട്ടിൽ മലയാളി വനിതാ ഡോക്ടർക്കും പിഞ്ചു കുഞ്ഞിനും അമ്മയ്ക്കും കൊറോണ
തമിഴ്നാട്ടിൽ മലയാളി വനിതാ ഡോക്ടർക്കും പിഞ്ചു കുഞ്ഞിനും അമ്മയ്ക്കും കൊറോണ

കോയമ്പത്തൂർ: തമിഴ്‌നാട്ടില്‍ മലയാളി വനിതാ ഡോക്ടറടക്കം ഒരു വീട്ടിലെ നാല് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിനിയായ വനിതാ ഡോക്ടര്‍, ഇവരുടെ 10 മാസം പ്രായമായ മകന്‍, ഡോക്ടറുടെ അമ്മ, ഇവരുടെ വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

അമ്പത്തെട്ടു വയസാണ് ഡോക്ടറുടെ അമ്മയുടെ പ്രായം. 51 വയസാണ് വീട്ടു ജോലിക്കാരിയുടെ പ്രായം. റെയില്‍വേയുടെ ആശുപത്രിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. ഇവരെ കോയമ്പത്തൂര്‍ ഇ.എസ്.ഐ. ആശുപത്രിയില്‍നിന്ന് ഈറോട് പെരുംതുറൈ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

മാര്‍ച്ച് 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com