ലോക്ക്ഡൗണ്‍ നീട്ടില്ല ; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ ആശ്ചര്യകരമാണ്. ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ക്യാബിനറ്റ് സെക്രട്ടറി
ലോക്ക്ഡൗണ്‍ നീട്ടില്ല ; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. കൊറോണയുടെ വ്യാപനം തടയാനായി 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചിടലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 

ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ ആശ്ചര്യകരമാണ്. ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മാര്‍ച്ച് 24 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെയാണ് തുടരുക. ലോക്ക്ഡൗണ്‍ 49 ദിവസത്തേക്ക് നീട്ടണമെന്ന തരത്തിലുള്ള ചില പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ക്യാബിനറ്റ് സെക്രട്ടറിയുടെ വിശദീകരണം.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സമ്പൂർണ്ണ അടച്ചിടലെന്ന തീ​രു​മാ​നം സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​മൂ​ഹിക അ​ക​ലം പാ​ലി​ക്ക​ല്‍ മാ​ത്ര​മാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗം. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ഇ​രി​ക്ക​ണം. ചി​ല​രു​ടെ അ​നാ​സ്ഥ രാ​ജ്യ​ത്തെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ന​ട​പ​ടി​ക​ള്‍ എ​ല്ലാ​മെ​ടു​ത്തി​ട്ടും രോ​ഗം പ​ട​രു​ന്നു​വെ​ന്നും പ്രധാനമന്ത്രി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com