നാളെ വിഡ്ഢി ദിനമാണ്, ഓര്‍മ്മ വേണം!; വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

വിഡ്ഢി ദിനമായ നാളെ, ആരെയെങ്കിലും കളിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
നാളെ വിഡ്ഢി ദിനമാണ്, ഓര്‍മ്മ വേണം!; വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

മുംബൈ: നാളെ വിഡ്ഢി ദിനമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ലോകം തമാശ കണ്ടാല്‍ ചിരിക്കുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല. അതിനിടെ കോവിഡ് ഭീതിയില്‍ വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ മനസിന് ആശ്വാസം പകരാന്‍ വിനോദപരിപാടികള്‍ക്ക് സര്‍ക്കാരുകള്‍ പ്രാധാന്യവും നല്‍കുന്നുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് ആഘോഷത്തിനായി ആരെങ്കിലും തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

വിഡ്ഢി ദിനമായ നാളെ, ആരെയെങ്കിലും കളിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് വ്യാജ പ്രചാരണങ്ങള്‍, ഊഹാപോഹങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.  രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ചവരുളള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മഹാരാഷ്ട്ര ഒന്നാമതാണ്.ഇതുവരെ സംസ്ഥാനത്ത് 248 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ അതത് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തിലും നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com