വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറും സെല്‍ഫി അയക്കണം; ഇല്ലെങ്കില്‍ പൊതു ക്വാറന്റൈനിലാക്കും, കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 12:16 PM  |  

Last Updated: 31st March 2020 12:16 PM  |   A+A-   |  

home_qurantine

 

ബെംഗളൂരു: വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഓരോ മണിക്കൂറും വീടിനുള്ളില്‍ നിന്ന് സെല്‍ഫി എടുത്ത് ആരോഗ്യവകുപ്പിന് അയച്ചുകൊടുക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും സര്‍ക്കാര്‍ പുറത്തിറക്കി. 'ക്വാറന്റൈന്‍ വാച്ച്' എന്നാണ് റവന്യു വകുപ്പ് വികസിപ്പിച്ച ഈ ആപ്ലിക്കേഷന്റെ പേര്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുവെന്ന്  വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്. 

രാത്രി 10മുതല്‍ രാവിലെ ഏഴ് വരെ സെല്‍ഫി അയക്കേണ്ടതില്ല. നിയമം ലംഘിച്ചാല്‍ പൊതു ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

ഹോം ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരും ഓരോ മണിക്കൂറിനുള്ളിലും സെല്‍ഫി എടുത്ത് അയക്കണമെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ പറഞ്ഞു. 

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ അയക്കുന്ന സെല്‍ഫി ആരോഗ്യവകുപ്പിലെ കോര്‍ഡിനേറ്റര്‍മാര്‍ നിരീക്ഷിക്കും. വ്യാജ ഫോട്ടോ അയച്ചുകൊടുക്കുന്നവരെയും പൊതു ക്വാറന്റൈല്‍ സെന്ററിലേക്ക് മാറ്റുമെന്നു മന്ത്രി വ്യക്തമാക്കി.