ലോക റെക്കോർഡിട്ട് രാമായണം പരമ്പര; പുനഃസംപ്രേക്ഷണത്തിൽ ചരിത്രമെഴുതി

ലോക റെക്കോർഡിട്ട് രാമായണം പരമ്പര; പുനഃസംപ്രേക്ഷണത്തിൽ ചരിത്രമെഴുതി
ലോക റെക്കോർഡിട്ട് രാമായണം പരമ്പര; പുനഃസംപ്രേക്ഷണത്തിൽ ചരിത്രമെഴുതി

ന്യ‌ൂഡൽ​ഹി: ലോക്ക്ഡൗണ്‍ കാലത്ത് പുനഃസംപ്രേക്ഷണം ചെയ്ത ദൂരദർശനിലെ രാമായണം പരമ്പര ചരിത്രമെഴുതി. ലോകത്ത് ഏറ്റവും അധികം പേര്‍ കണ്ട വിനോദ പരിപാടിയെന്ന ലോക റെക്കോര്‍ഡിനാണ് വീണ്ടുമുള്ള വരവില്‍ രാമായണം അര്‍ഹമായിരിക്കുന്നത്. 1987ല്‍ ആദ്യം സംപ്രേക്ഷണം ചെയ്ത സീരിയല്‍ കോവി‍ഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ പുനഃസംപ്രേക്ഷണം ചെയ്യുകയായിരുന്നു.

16 ഏപ്രിലില്‍ 7.7 കോടി ആളുകളാണ് രാമായണം കണ്ടിരിക്കുന്നതെന്നാണ് ദൂരദര്‍ശന്‍ വ്യക്തമാക്കുന്നത്. ബാര്‍കിന്‍റെ കണക്കുകള്‍ അനുസരിച്ചാണ് ദൂരദര്‍ശന്‍റെ പ്രഖ്യാപനം. മാര്‍ച്ച് 28 മുതലാണ് ദൂരദര്‍ശനില്‍ രാമായണം പുനസംപ്രേഷണം ആരംഭിച്ചത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമായണം പുനസംപ്രേക്ഷണം ചെയ്തത്. 

രാമാനന്ദ് സാഗർ തിരക്കഥയും സംവിധാനവും നിർവഹിച്ച പരമ്പരയിൽ അരുൺ ഗോവിൽ, ചിഖില തോപിവാല, സുനിൽ ലഹ്രി, ലളിത പവാർ, ദാരാ സിങ്, അരവിന്ദ് ത്രിവേദി എന്നിവരാണ് വേഷമിട്ടത്. 78 എപ്പിസോഡുകളാണ് പരമ്പരയിലുള്ളത്. രാമായണത്തിന് പുറമെ ദൂരദർശൻ പുനഃസംപ്രേക്ഷണം ചെയ്ത ബുനിയാദ്, ശക്തിമാന്‍, ശ്രീമാന്‍ ശ്രീമതി, ദേഖ് ഭായ് ദേഖ് എന്നിവയും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com