ഐസിയുവില്‍ കഴിയുന്ന കോവിഡ് ബാധിതന് നേരെ ലൈംഗികാതിക്രമം, ഡോക്ടറെ പുറത്താക്കി; സംഭവം ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം 

കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 44കാരന് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം
ഐസിയുവില്‍ കഴിയുന്ന കോവിഡ് ബാധിതന് നേരെ ലൈംഗികാതിക്രമം, ഡോക്ടറെ പുറത്താക്കി; സംഭവം ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം 

മുംബൈ:  കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 44കാരന് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. രോഗിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ ആശുപത്രി പുറത്താക്കി. 

34 വയസുകാരനായ ഡോക്ടറിനെതിരെയാണ് പരാതി. മെഡിസിനില്‍ എംഡിയുളള ഡോക്ടര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളള 44കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്നതാണ് പരാതിയുടെ ഉളളടക്കം. രോഗിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് എതിരെ കേസ് എടുത്തതായി മുംബൈ പൊലീസ് അറിയിച്ചു. 

ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോവിഡ് ബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

ഈ സംഭവത്തിന് തൊട്ടുമുന്‍പത്തെ ദിവസമാണ് ഡോക്ടര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം നടന്ന സംഭവത്തില്‍ ഡോക്ടറെ പുറത്താക്കിയതായി ആശുപത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com