രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്, മരണസംഖ്യ 1694; 24 മണിക്കൂറിനിടെ 2680 പേര്‍ക്ക് കൊറോണ, 111 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 2680 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  രാജ്യത്ത് 24 മണിക്കൂറിനിടെ 2680 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 111 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 49391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 33514 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 14182 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1022 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. രാജ്യത്ത് ഇതുവരെ 1694 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ 15525 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്താണ് തൊട്ടുപിന്നില്‍. 6245 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ യഥാക്രമം 5104, 4058,3158 എന്നിങ്ങനെയാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com