അമ്മ മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍നിന്ന് കാണാതായി; മകളുടെ മൃതദേഹം ആശുപത്രി വളപ്പില്‍ 

ആത്മഹത്യയാണെന്നാണ് പൊലീസ് നി​ഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അമ്മ മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍നിന്ന് കാണാതായ മകളുടെ മൃതദേഹം കണ്ടെത്തി. ആശുപത്രി വളപ്പില്‍നിന്ന് നിന്നാണ് കാണാതായ 23 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഡല്‍ഹി എയിംസ് ആശുപത്രിയില്‍നിന്ന് കാണാതായ യുവതിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നി​ഗമനം. 

യുവതി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. 

എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ മാതാവ് മെയ് ആറാം തിയതിയാണ് മരിച്ചത്. മകളെ കാണാനില്ലെന്ന് യുവതിയുടെ പിതാവ് ഇതേദിവസം പൊലീസില്‍ പരാതി നല്‍കിയത്. ആശുപത്രിയിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതി സുഹൃത്തുക്കളെ  ഫോണില്‍ വിളിച്ച് താന്‍ ജീവനൊടുക്കുമെന്ന് പറഞ്ഞതായും പൊലീസ് പറയുന്നു. 

ഇന്ന് രാവിലെ ആശുപത്രിയിലെ വാട്ടര്‍ പ്ലാന്റിനടുത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com