കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് വഹിക്കുമെന്ന് ഡല്‍ഹി; പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് തങ്ങളുടെ കൈവശമുണ്ടെന്ന് ബിഹാര്‍, വാക്‌പ്പോര്

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രക്കുള്ള ട്രെയിന്‍ ടിക്കറ്റ് ചെലവ് വഹിക്കുമെന്ന ഡല്‍ഹി സര്‍ക്കാര്‍ അവകാശവാദത്തിന് എതിരെ ബിഹാര്‍ മന്ത്രി സഞ്ജയ് കുമാര്‍ ഝാ
കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് വഹിക്കുമെന്ന് ഡല്‍ഹി; പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് തങ്ങളുടെ കൈവശമുണ്ടെന്ന് ബിഹാര്‍, വാക്‌പ്പോര്

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രക്കുള്ള ട്രെയിന്‍ ടിക്കറ്റ് ചെലവ് വഹിക്കുമെന്ന ഡല്‍ഹി സര്‍ക്കാര്‍ അവകാശവാദത്തിന് എതിരെ ബിഹാര്‍ മന്ത്രി സഞ്ജയ് കുമാര്‍ ഝാ. ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള 1200 തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് രംഗത്ത് വന്നിരിക്കുന്നത്. 

' ഡല്‍ഹിയില്‍ നിന്ന് മുസാഫര്‍പൂരിലേക്ക് വരുന്ന 1200 തൊഴിലാളികളുടെ ടിക്കറ്റിന്റെ ചെലവ് ഡല്‍ഹി സര്‍ക്കാര്‍ വഹിക്കുമെന്ന് ഒരു മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് ചെലവായ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ കത്ത് എന്റെ കൈവശമുണ്ട്.' അദ്ദേഹം പറഞ്ഞു. 

തൊഴിലാളികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ പല സംസ്ഥാനങ്ങളും മറുപടി നല്‍കുന്നില്ലെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ ചെലവ് തങ്ങള്‍ വഹിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

മധ്യപ്രദേശിലേക്കും ബിഹാറിലെക്കും ആദ്യ ട്രെയിനുകള്‍ പുറപ്പെട്ടുകഴിഞ്ഞു. ടിക്കറ്റിന്റെ പണം നല്‍കാമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബിഹാര്‍ സര്‍ക്കാര്‍ ഇതിന് മറുപടിയൊന്നും നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് മുസാഫര്‍പൂരിലേക്ക് പുറപ്പെട്ട 1200 പേരുടെ ടിക്കറ്റ് ചെലവ് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുമെന്ന് ഡല്‍ഹി തൊഴില്‍ മന്ത്രി ഗോപാല്‍ റായി ട്വീറ്റ് ചെയ്തത്. 

എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് വഹിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു എന്നാണ് സഞ്ജയ് ഝാ പറയുന്നത്. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ ആശയക്കുഴം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യം അവര്‍ തങ്ങളോട് ബന്ധപ്പെടാതെ തൊഴിലാളികളെ ബസില്‍ കയറ്റി വിട്ടു. ഇപ്പോള്‍ ട്രെയിന്‍ ടിക്കറ്റിനെച്ചൊല്ലി ഒരു വിഷയം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്-ഝാ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com