നാട്ടിലേക്ക് മടങ്ങണമെന്ന് തൊഴിലാളികൾ, തൊഴിച്ചോടിച്ച് പൊലീസ്; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ 

തൊഴിലാളികളെ മർദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി
നാട്ടിലേക്ക് മടങ്ങണമെന്ന് തൊഴിലാളികൾ, തൊഴിച്ചോടിച്ച് പൊലീസ്; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ 

ബെംഗളൂരു: നാട്ടിലേക്ക് മടങ്ങണം എന്ന ആവശ്യവുമായെത്തിയ കുടിയേറ്റ തൊഴിലാളികളെ തൊഴിച്ച പൊലീസുകാരന് സസ്‌പെൻഷൻ. ബെംഗളൂരുവിലെ കെ.ജി ഹള്ളി പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐ രാജാ സാഹെബിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.   ഇയാൾ തൊഴിലാളികളെ മർദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. 

സ്വന്തം നാടുകളിലേക്ക്‌ മടങ്ങിപ്പോകണമെന്ന ആവശ്യവുമായെത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്ക് നേരെയാണ് മർദ്ദനമുണ്ടായത്. മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെ പൊലീസ് സ്‌റ്റേഷന് മുന്നിൽ നിന്ന് പിരിഞ്ഞുപോകില്ലെന്ന് ഇവർ നിലപാടെടുത്തു. ആദ്യം അനുനയത്തിൽ ഇവരെ മടക്കി അയയ്ക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ പിന്മാറാൻ കൂട്ടാക്കാതിരുന്നതോടെ രാജാ സാഹെബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കെ ജി ഹള്ളി പൊലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം നടന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com