തമിഴ്‌നാട്ടില്‍ വന്‍വ്യാപനം; ഇന്ന് 779 പേര്‍ക്ക് കോവിഡ്;  രോഗികളുടെ എണ്ണം 14,000ത്തിലേക്ക്; മരണം 94

സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 13, 967 ആയി. ഇന്ന് മാത്രം മരിച്ചത് 7 പേരാണ്
തമിഴ്‌നാട്ടില്‍ വന്‍വ്യാപനം; ഇന്ന് 779 പേര്‍ക്ക് കോവിഡ്;  രോഗികളുടെ എണ്ണം 14,000ത്തിലേക്ക്; മരണം 94


ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 13, 967 ആയി. ഇന്ന് മാത്രം മരിച്ചത് 7 പേരാണ്. മരിച്ചവരുടെ ആകെ എണ്ണം 94 ആയി. ചെന്നൈ നഗരത്തില്‍ മാത്രം 567 പേര്‍ക്കാണ് ഇന്ന് രോഗം  സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 689 പേരും സംസ്ഥാനത്തുള്ളവരാണ്. മറ്റുള്ളവര്‍ ആറ് പേര്‍ ചിക്കാഗോ, ഒരാള്‍ മസ്‌കറ്റ്, ഒരാള്‍ മാലിദ്വീപ്, മഹാരാഷ്ട്ര 76, കേരള 1, ഡല്‍ഹി 1, പശ്ചിമബംഗാള്‍ എന്നിങ്ങനെയാണ്. ഇന്ന് മാത്രം 12, 464 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ പരിശോധനയ്ക്ക അയച്ച സാമ്പിളുകളുടെ എണ്ണം 3,55, 893 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 479 പുരുഷന്‍മാരും 297 സ്ത്രീകളുമാണ്. വൈറസ് ബാധിതരില്‍8,975 പുരുഷന്‍മാരാണ് ഉള്ളത്. സ്ത്രീകളുടെ എണ്ണം 4,989 ആണ്. മൂന്ന് ട്രാന്‍സ്ജന്‍ഡര്‍മാരുമുണ്ട്. ഇന്ന് മാത്രം രോഗമുക്തരായി ആശുപത്രി വിട്ടത് 400 പേരാണ്. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 6, 282 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com