16,000 അടി ഉയരം, തണുത്തുറഞ്ഞ കാലാവസ്ഥ; പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജവാന് കിടങ്ങില്‍ ശസ്ത്രക്രിയ, വിജയകരം 

കിഴക്കന്‍ ലഡാക്കില്‍ ചികിത്സാ കേന്ദ്രത്തിലാണ് ജവാന്റെ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയത്
16,000 അടി ഉയരം, തണുത്തുറഞ്ഞ കാലാവസ്ഥ; പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജവാന് കിടങ്ങില്‍ ശസ്ത്രക്രിയ, വിജയകരം 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, കിഴക്കന്‍ ലഡാക്കില്‍ 16,000 അടി ഉയരത്തില്‍ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ജവാന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി ആര്‍മി ഡോക്ടര്‍മാര്‍. കിഴക്കന്‍ ലഡാക്കില്‍ ചികിത്സാ കേന്ദ്രത്തിലാണ് ജവാന്റെ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് ആര്‍മി ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മോശം കാലാവസ്ഥ കാരണം കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് രോഗിയെ മാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫീല്‍ഡ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 16000 അടി ഉയരത്തിലായിരുന്നു ശസ്ത്രക്രിയ. തണുത്തുറയുന്ന കാലാവസ്ഥയില്‍ കിഴക്കന്‍ ലഡാക്കിലെ ചികിത്സാ കേന്ദ്രത്തില്‍ കിടങ്ങില്‍ വച്ചായിരുന്നു ശസ്ത്രക്രിയ വിജയകരമായി നടത്തിയതെന്ന് ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു.

 ശസ്ത്രക്രിയ വിജയകരമാണെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 28നായിരുന്നു ശസ്ത്രക്രിയ. ഉയര്‍ന്ന മേഖലകളില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയ അപൂര്‍വ്വം കേസുകളില്‍ ഒന്നാണിത്. ഫീല്‍ഡ് ആശുപത്രികള്‍ പൂര്‍ണതോതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് മൂലമാണ് പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ചികിത്സകള്‍ നടത്താന്‍ സാധിച്ചതെന്ന് ആര്‍മി വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com