നാല് മാസം വാടക നല്‍കിയില്ല, കഴിത്തിലും കൈയിലും കത്തികൊണ്ട് കുത്തി യുവതിയെ ആക്രമിച്ചു; ഉടമയായ സ്ത്രീ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2020 12:37 PM  |  

Last Updated: 01st November 2020 12:37 PM  |   A+A-   |  

knife

 

ബംഗളൂരു: വാടക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കരാറുകാരിയായ യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച വീട്ടുടമ അറസ്റ്റില്‍. 28കാരിയായ പൂര്‍ണിമ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീടുടമസ്ഥ മഹാലക്ഷ്മി എന്ന സ്ത്രീയാണ് പൂര്‍ണിമയെ ഉപദ്രവിച്ചത്. നാല് മാസത്തെ വാടക തുകയായ 24000രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പൂര്‍ണിമയും ഭര്‍ത്താവും മഹാലക്ഷമിയുടെ വീട്ടിലാണ് ഒരു വര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്. 65,000രൂപ മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ 6000രൂപയാണ് പ്രതിമാസ വാടകത്തുക. ലോക്ക്ഡൗണിനേത്തുടര്‍ന്ന് ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് വാടക നല്‍കുന്നത് മുടങ്ങിയത്. 

വെള്ളിയാഴ്ച രാത്രി പൂര്‍ണിമയോടെ വീട്ടില്‍ നിന്നിറങ്ങാന്‍ മഹാലക്ഷ്മി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ള വാടക നല്‍കാമെന്ന് പറഞ്ഞെങ്കിലും മഹാലക്ഷ്മി സമ്മതിച്ചില്ല. മുന്‍കൂര്‍ നല്‍കിയ പണത്തില്‍ നിന്ന് തുക ഈടാക്കാനും ഇവര്‍ വിസ്സമ്മതിച്ചു. പൂര്‍ണിമ നിസഹായാവസ്ഥ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അടുക്കളയില്‍ നിന്ന് കത്തിയുമായി എത്തി മഹാലക്ഷ്മി പൂര്‍ണിമയെ ആക്രമിക്കുകയായിരുന്നു. പൂര്‍ണിമയുടെ ഭര്‍ത്താവ് രവിചന്ദ്രന്‍ എത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ മഹാലക്ഷ്മി സംഭവസ്ഥലത്തുനിന്ന് ഓടി. ഇവരെ രാത്രി തന്നെ പിടികൂടിയതായി പൊലീസ് പറഞ്ഞു.