ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ യുവതിക്ക് പീഡനം: സുരക്ഷാ ജീവനക്കാരൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ 

ആശുപത്രിയിലെ പാർക്കിങ് സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ അടക്കം മൂന്നു പേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ആശുപത്രിയിലെ പാർക്കിങ് സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ അടക്കം മൂന്നു പേർ അറസ്റ്റിൽ. ഒക്ടോബർ 31ന് ഡൽഹി രോഹിണി ജില്ലയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സുരക്ഷാ ജീവനക്കാരനെ ഞായറാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ ജോലി ചെയ്തിരുന്നവരാണ് മറ്റ് പ്രതികൾ. കുടുംബാംഗത്തെയോ ബന്ധുവിനെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനെന്ന വ്യാജേനയാണ് പാർക്കിങ് സ്ഥലത്തേക്ക് കൊണ്ടു പോയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.യുവതിയെ സംസ്ഥാന സർക്കാറിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com