തമിഴ്‌നാട് ചീഫ് ജസ്റ്റിസിന് കോവിഡ് ; ആശുപത്രിയില്‍

ചുമയും ക്ഷീണവും അടക്കമുള്ള കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ജസ്റ്റിസ് എ പി സാഹി ആശുപത്രിയിലെത്തിയത്
തമിഴ്‌നാട് ചീഫ് ജസ്റ്റിസിന് കോവിഡ് ; ആശുപത്രിയില്‍

ചെന്നൈ : മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചുമയും ക്ഷീണവും അടക്കമുള്ള കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ജസ്റ്റിസ് എ പി സാഹി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ചീഫ് ജസ്റ്റിസിന്റെ സി ടി സ്‌കാനില്‍ ശ്വാസകോശത്തില്‍ അണുബാധയുള്ളതായി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. വൈകീട്ടോടെയാണ് ക്ഷിണവും തളര്‍ച്ചയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com