മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീഴും; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി ദേവേന്ദ്ര ഫട്‌നാവിസ് 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെയും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും ബിജെപിയുടെ മിന്നുന്ന ജയത്തിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെയും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും ബിജെപിയുടെ മിന്നുന്ന ജയത്തിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫട്‌നാവിസ്. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ നിലംപതിക്കുമെന്ന് പറഞ്ഞ ഫട്‌നാവിസ് സംസ്ഥാനത്ത് ബദല്‍ സര്‍ക്കാരിന് ബിജെപി നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ അധികാര കൈമാറ്റത്തിന് ബിജെപി നോട്ടമിട്ടില്ല.എന്നാല്‍ മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ ഒരു ദിവസം താഴെ വീഴും. ഭാരം കാരണം സര്‍ക്കാര്‍ തന്നെ നിലംപതിക്കും. അത്തരത്തിലുള്ള സര്‍ക്കാരിന് തുടരാന്‍ ഒരു അര്‍ഹതയുമില്ല. സര്‍ക്കാര്‍ വീഴുന്ന സമയത്ത് തന്നെ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതൃത്വം നല്‍കുമെന്നും ഫ്ട്‌നാവിസ് മുന്നറിയിപ്പ് നല്‍കി.

ബിജെപി സഖ്യം ഉപേക്ഷിച്ച് എന്‍സിപിയുമായും കോണ്‍ഗ്രസുമായി സഹകരിച്ചാണ് ശിവസേന മഹാരാഷ്ട്രയില്‍ ഭരിക്കുന്നത്. ബിജെപി നിലവില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാണ്. ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും സംശുക്ത വ്യക്തിത്വത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്ന് ഫട്‌നാവിസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com