കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ വന്‍ കൊള്ള ; നിരക്ക് 400 രൂപയായി ഏകീകരിക്കണം ; സുപ്രീംകോടതിയില്‍ ഹര്‍ജി

ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ വന്‍ കൊള്ള ; നിരക്ക് 400 രൂപയായി ഏകീകരിക്കണം ; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : രാജ്യത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 

കോവിഡ് ടെസ്റ്റിന്റെ പേരില്‍ ലബോറട്ടറികള്‍ കൊള്ളയാണ് നടത്തുന്നത്. ആര്‍ടിപിസിആര്‍ കിറ്റ് വിപണിയില്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെ ആന്ധ്രപ്രദേശില്‍ 1400 ശതമാനവും ഡല്‍ഹിയില്‍ 1200 ശതമാനവുമാണ് ലബോറട്ടറികള്‍ ലാഭം കൊയ്യുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ അഡ്വ. അജയ് അഗര്‍വാളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com