ആദ്യം വിലക്കി, അയല്‍വാസിയുമായുള്ള സൗഹൃദം തുടര്‍ന്നു; അസൂയ മൂത്ത 30 കാരി 27കാരിയെ ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് തള്ളി താഴെയിട്ടു

ഫ്‌ലാറ്റില്‍ അയല്‍വാസിയുമായുള്ള സൗഹൃദത്തില്‍ അസൂയ മൂത്ത 30കാരി 27കാരിയെ നാലാമത്തെ നിലയില്‍ നിന്ന് തള്ളി താഴെയിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഫ്‌ലാറ്റില്‍ അയല്‍വാസിയുമായുള്ള സൗഹൃദത്തില്‍ അസൂയ മൂത്ത 30കാരി 27കാരിയെ നാലാമത്തെ നിലയില്‍ നിന്ന് തള്ളി താഴെയിട്ടു. ഒന്നാമത്തെ നിലയിലെ ഗോവണിപ്പടിയുടെ റെയിലിങ്ങില്‍ തട്ടിയത് മൂലം യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിന് ഒടിവ് പറ്റിയ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുജറാത്ത് സൂറത്തിലെ യോഗി ചൗക്കിലാണ് സംഭവം. ഭാരതിയെയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ നാലാമത്തെ നിലയില്‍ നിന്ന് തള്ളി താഴെയിട്ടത്. അയല്‍വാസി ദക്ഷാ അജ്ജയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ നാലാമത്തെ നിലയില്‍ സ്റ്റെയര്‍കെയ്‌സിന് സമീപമുള്ള ഇടവഴിയില്‍ മുടി ചീകുകയായിരുന്നു ഭാരതി. ഭാരതിയുടെ അടുത്ത് വന്ന ദക്ഷാ അജ്ജ അയല്‍വാസി ധര്‍മ്മിഷ്ഠയുമായുള്ള സൗഹൃദം തുടരരുതെന്ന് വിലക്കി. തര്‍ക്കം മൂര്‍ച്ഛിച്ചതിനിടെ, ഭാരതിയെ തള്ളി താഴേക്ക് ഇടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗോവണിപ്പടിയുടെ ഇടയിലേക്കാണ് യുവതി വീണത്. എന്നാല്‍ ഒന്നാമത്തെ നിലയുടെ ഗ്രില്ലില്‍ തട്ടിയത് യുവതിയ്ക്ക് രക്ഷയാകുകയായിരുന്നു. ഗ്രില്ലില്‍ തട്ടിയ ശേഷമാണ് താഴത്തെ നിലയില്‍ ഭാരതി വീണത്. ഇത് വീഴ്ചയുടെ ആഘാതം കുറച്ചതായി പൊലീസ് പറയുന്നു. ഭാരതിയും ധര്‍മ്മിഷ്ഠയും ഒരുമിച്ച് ഷോപ്പിങ്ങിന് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദക്ഷാ അജ്ജയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com