എന്‍ഗേജ്‌മെന്റ് പാര്‍ട്ടിക്കിടെ മദ്യം കുടിപ്പിച്ചു, മൂന്നു പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു; 22കാരി പൊലീസ് സ്റ്റേഷനില്‍

എന്‍ഗേജ്‌മെന്റ് പാര്‍ട്ടിക്കിടെ മദ്യം കുടിപ്പിച്ചു, മൂന്നു പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു; 22കാരി പൊലീസ് സ്റ്റേഷനില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയില്‍ വിവാഹമുറപ്പിക്കല്‍ വിരുന്നിനിടെ ഇരുപത്തിരണ്ടുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. യുവതിയുടെ പരാതിയില്‍ സഹര്‍ പൊലീസ് മൂന്നു പേര്‍ക്കെതിരെ അന്വേഷണം തുടങ്ങി.

ഈ മാസം എട്ടിന് സഹറിലെ ഹോട്ടലിലാണ് സംഭവം. പ്രതികളില്‍ ഒരാളുടെ വിവാഹമുറപ്പിക്കല്‍ ആഘോഷിക്കുന്നതിനു നടത്തിയ പാര്‍ട്ടിക്കിടെ മദ്യം കൊടുത്തു മയക്കി യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിരുന്നിലേക്ക് തന്നെയും മറ്റു രണ്ടു സ്ത്രീകളെയും ക്ഷണിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. രാത്രി രണ്ടു സ്ത്രീകള്‍ മടങ്ങിയതോടെ വിരുന്നു നടത്തിയ അവിനാശ് പന്‍ഗേക്കര്‍, സിശിര്‍, തേജസ് എന്നിവര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു.

വിരുന്നിനിടെ തന്നെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പറഞ്ഞത്. തുടര്‍ന്നു വീട്ടുകാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ മൂന്നു പേരും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com