ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു, ഹൃദയവും ശ്വാസകോശവും പുറത്തെടുത്തു, മക്കളുണ്ടാകാന്‍ മന്ത്രവാദം ; നാലുപേര്‍ അറസ്റ്റില്‍

കുടുംബാംഗങ്ങള്‍ ദീപാവലി പൂജകളില്‍ മുഴുകിയിരിക്കെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ വയര്‍ കീറി ആന്തരാവയവങ്ങള്‍ എടുത്തുമാറ്റിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. 

കാണ്‍പൂരിലെ ഘട്ടംപൂര്‍ ഏരിയയിലാണ് സംഭവം. ദീപാവലി ദിവസമായ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കുടുംബാംഗങ്ങള്‍ പൂജകളില്‍ മുഴുകിയിരിക്കെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങള്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ആഭിചാര കര്‍മ്മങ്ങള്‍ക്കായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നായിരുന്നു പൊലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ പരശുരാം കുരിള്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പരശുരാം, ബന്ധു അങ്കുല്‍ കുരിള്‍, സുഹൃത്ത് ബിരാന്‍ എന്നിവരാണ് അറസ്റ്റിലായത്. 

മദ്യപിച്ച് ലക്കുകെട്ട അങ്കുല്‍, ബീരാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കുട്ടിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുട്ടിയുടെ ഹൃദയം, ശ്വാസകോശം എന്നിവ പുറത്തെടുത്ത് പരശുരാം ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിച്ചു. 1999 ല്‍ വിവാഹിതനായ പരശുരാമിന് മക്കളില്ല. പൂജ ചെയ്താല്‍ മക്കളുണ്ടാകുമെന്ന വിശ്വാസപ്രകാരമാണ് ആഭിചാരകര്‍മ്മങ്ങള്‍ നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.

അവയവങ്ങള്‍ എടുത്തുമാറ്റിയ ശേഷം മൃതദേഹം സമീപത്തെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പരശുരാം ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നിരന്ത ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റകൃത്യം വെളിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങള്‍ അറിയാമായിരുന്നിട്ടും മറച്ചുവെച്ചതിന് പരശുരാമിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ ഉടനടി വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com