വാക്‌സിന്‍ പരീക്ഷണത്തിന് 'ഞാന്‍ റെഡി'; സന്നദ്ധത അറിയിച്ച് ആരോഗ്യമന്ത്രി 

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം തയ്യാറായി ഹരിയാന മന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം തയ്യാറായി ഹരിയാന മന്ത്രി. ഹരിയാനയില്‍ ഉടന്‍ ആരംഭിക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനാകാന്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു. 

ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മൂന്നാം ഘട്ടത്തില്‍ രാജ്യത്തെ 26000 സന്നദ്ധ പ്രവര്‍ത്തകരില്‍ പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചത്. ഇതില്‍ പങ്കാളിയാകാനാണ് അനില്‍ വിജ് സന്നദ്ധത അറിയിച്ചത്. രാജ്യത്ത് വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച ആദ്യ ആരോഗ്യമന്ത്രിയാണ് അനില്‍ വിജ്.

ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരതി ബയോടെക് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com