അച്ഛനെയും മകനെയും പുലി കടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ അച്ഛനെയും മകനെയും പുലി കടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഔറംഗാബാദ്‌: മഹാരാഷ്ട്രയില്‍ അച്ഛനെയും മകനെയും പുലി കടിച്ചുകൊന്നു. 52 വയസുകാരനും 27 വയസുകാരനായ മകനുമാണ് കൊല്ലപ്പെട്ടത്. 

ഔറംഗാബാദിലാണ് സംഭവം. കൃഷിയിടത്തില്‍ ജോലിക്ക് പോയ ഇവരെ പുലി ആക്രമിക്കുകയായിരുന്നു. വീട്ടില്‍ വൈകിയ വേളയിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതരും തെരച്ചില്‍ നടത്തി. അതിനിടെയാണ് കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com