സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം : സുപ്രീം കോടതി

സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം
സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം : സുപ്രീം കോടതി

ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല. 

ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ നേരത്തെ പല കേസുകളിലും സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങൾ അനുമതിയില്ലാതെ കേസ് അന്വേഷിക്കുന്നതിന് സിബിഐക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

ഏറ്റവുമൊടുവിൽ കേരളവും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.  എന്നാൽ സംസ്ഥാനത്ത്കേ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളിൽ ഈ ഉത്തരവ്ര ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com