സിബിഐ ഇപ്പോള്‍ മുറുക്കാന്‍ കട പോലെ, ആര്‍ക്കെതിരെയും എവിടെയും കയറി കേസെടുക്കുന്നു: മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവ് 

സിബിഐ ഇപ്പോള്‍ മുറുക്കാന്‍ കട പോലെ, ആര്‍ക്കെതിരെയും എവിടെയും കയറി കേസെടുക്കുന്നു: മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവ് 
സിബിഐ ഇപ്പോള്‍ മുറുക്കാന്‍ കട പോലെ, ആര്‍ക്കെതിരെയും എവിടെയും കയറി കേസെടുക്കുന്നു: മഹാരാഷ്ട്രാ കോണ്‍ഗ്രസ് നേതാവ് 

മുംബൈ: ബിജെപി ഭരണത്തില്‍ സിബിഐ മുറുക്കാന്‍ കടയായി മാറിയെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അസ്ലം ഷെയ്ഖ്. ബിജെപി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ എവിടെയും കയറി ആര്‍ക്കെതിരെയും കേസെടുക്കുന്ന ഏജന്‍സിയായി അതു മാറിയെന്ന് ഷെയ്ഖ് പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ പരിധിയില്‍ അനുമതിയില്ലാതെ കേസെടുക്കാന്‍ സിബിഐക്കാവില്ലെന്ന സുപ്രിം കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ഷെയ്ഖ്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.

ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ നേരത്തെ പല കേസുകളിലും സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ കേസ് അന്വേഷിക്കുന്നതിന് സിബിഐക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ കേരളവും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത്‌കേ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളില്‍ ഈ ഉത്തരവ്ര ബാധകമാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com