18-ാം നൂറ്റാണ്ടിലെ ദേവീ ബിംബം കൈമാറി, കടത്തിക്കൊണ്ടു പോയ ശിലാബിംബം തിരികെ ഇന്ത്യയിലേക്ക് 

നൂറ് വർഷങ്ങൾക്ക് മുമ്പ് അനധികൃതമായി കാനഡയിലേക്കു കടത്തിക്കൊണ്ടു പോയ ശിലാബിംബം ഇന്ത്യയ്‌ക്കു കൈമാറി
18-ാം നൂറ്റാണ്ടിലെ ദേവീ ബിംബം കൈമാറി, കടത്തിക്കൊണ്ടു പോയ ശിലാബിംബം തിരികെ ഇന്ത്യയിലേക്ക് 

നൂറ് വർഷങ്ങൾക്ക് മുമ്പ് അനധികൃതമായി കാനഡയിലേക്കു കടത്തിക്കൊണ്ടു പോയ ശിലാബിംബം ഇന്ത്യയ്‌ക്കു കൈമാറി. സാക്‌സച്വാൻ പ്രവിശ്യയിലെ റജീനാ സർവകലാശാലയുടെ ശേഖരത്തിലുള്ള അന്നപൂർണാ ദേവിയുടെ ശിലാബിംബമാണ് ഉടൻ ഇന്ത്യയിലെത്തുക. 

വെർച്വലായി സംഘടിപ്പിച്ച ചടങ്ങിൽ റജീനാ സർവകലാശാല പ്രസിഡന്റും വി സിയുമായ തോമസ്‌ ചെയ്‌സ്‌ ശിലാബിംബം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർക്ക്‌ കൈമാറി. ശിലാബിംബം ഉടൻ ഇന്ത്യയിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ ഹൈക്കമ്മീഷ്ണർ അജയ് ബിസാര പറഞ്ഞു. 

18-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതുന്ന ദേവീബിംബം വരണാസിയിൽനിന്നാണ്‌ കാനഡയിലേക്കു കടത്തിയത്‌. 1936 ൽ നോർമൻ മെക്കൻസി എന്നയാളുടെ വിൽപ്പത്രമനുസരിച്ച്‌ ഇത് റജീനാ യൂണിവേഴ്‌സിറ്റിലെ മെക്കൻസി ആർട്ട്‌ ഗ്യാലറിയുടെ ശേഖരത്തിലെത്തി. 

കഴിഞ്ഞ ഓഗസ്‌റ്റിൽ ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ ഇന്ത്യൻ വംശജയായ കലാകാരി ദിവ്യാ മെഹ്‌റയാണ്‌ ബിംബം അനധികൃതമായി കടത്തിയതായിരിക്കാമെന്ന സംശയമുന്നയിച്ചത്‌. തുടർന്ന്‌ പിയാബോഡി എസെക്‌സ്‌ മ്യൂസിയത്തിലെ ക്യൂറേറ്റർ ഡോ. സിദ്ധാർഥ്‌ ഇത്‌ സ്‌ഥിരീകരിച്ചു. ഇതോടെ ശിലാബിംബം ഇന്ത്യയ്‌ക്കു കൈമാറാൻ അധികൃതർ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com