ബിജെപി നേതാക്കളുടെ മക്കള്‍ക്കിടയിലും മിശ്രവിവാഹം;  ഇതും ലൗ ജിഹാദോ? ചോദ്യവുമായി കോണ്‍ഗ്രസ്

ബിജെപി ഭരിക്കുന്ന സംംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്
ബിജെപി നേതാക്കളുടെ മക്കള്‍ക്കിടയിലും മിശ്രവിവാഹം;  ഇതും ലൗ ജിഹാദോ? ചോദ്യവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. ഇതരമതസ്ഥരെ വിവാഹം ചെയ്ത ബിജെപി നേതാക്കള്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ്  മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ ചോദിച്ചു. 

വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളിലുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ഈ വിവാഹങ്ങള്‍ 'ലൗ ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു

നേരത്തെ രാജസ്ഥന്‍ മുഖ്യമന്ത്രിയും സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ബിജെപി നിര്‍മിച്ചെടുത്ത വാക്കാണ് 'ലൗ ജിഹാദെ'ന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മിശ്രവിവാഹം ഉള്‍പ്പടെയുള്ളത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അവ തടയുന്ന നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളാണ് ലൗ ജിഹാദിനെ തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com