വളര്‍ത്തുനായയുമായി നടക്കാനിറങ്ങി;  മൂന്ന് പേരെ നോക്കി കുരച്ചു; 25കാരനെ കുത്തിക്കൊന്നു

വളര്‍ത്തുനായ കുരച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് ഉടമയെ കുത്തിക്കൊന്നു
വളര്‍ത്തുനായയുമായി നടക്കാനിറങ്ങി;  മൂന്ന് പേരെ നോക്കി കുരച്ചു; 25കാരനെ കുത്തിക്കൊന്നു

ലക്‌നൗ: വളര്‍ത്തുനായ കുരച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് ഉടമയെ കുത്തിക്കൊന്നു. 25 കാരനെ കത്തിക്കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.  ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

സച്ചിന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സിദ്ധൗലിയിലെ കസബ ബസാറിലെ താമസക്കാരനാണ് കൊല്ലപ്പെട്ട സച്ചിന്‍. ഞായറാഴ്ച രാത്രി നായയുമായി നടക്കാന്‍ ഇറങ്ങിയതായിരുന്നു സച്ചിന്‍. ഇതിനിടെ പ്രതികളെ നോക്കി നായ കുരച്ചു. ഇതില്‍ പ്രതോപിതരായ പ്രതികള്‍ സച്ചിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉമ, രോഹിത്, ഗോവിന്ദ് എന്നിവരാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും മറ്റ് രണ്ടുപേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

സച്ചിന്റെ കരച്ചില്‍ കേട്ടെത്തിയ സഹോദരങ്ങളായ സോനുവിനേയും സുനിലിനേയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെടുകയായിരുന്നു. സച്ചിനേയും സഹോദരങ്ങളേയും അടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും സച്ചിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com