ആശ്രമത്തിലെ അന്തേവാസിയായ 22കാരി പ്രസവിച്ചു; ബലാത്സംഗക്കേസ്; മഠാധിപതിയടക്കം ആറ് പേര്‍ക്ക് ഡിഎന്‍എ ടെസ്റ്റ്

ആശ്രമത്തിലെ അന്തേവാസിയായ 22കാരി പ്രസവിച്ചു; ബലാത്സംഗക്കേസ്; മഠാധിപതിയടക്കം ആറ് പേര്‍ക്ക് ഡിഎന്‍എ ടെസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ആശ്രമത്തിലെ അന്തേവാസിയായ 22 കാരി പ്രസവിച്ച സംഭവത്തില്‍ ബലാത്സംഗ ആരോപണം. ബധിരയും മൂകയുമായ യുവതി മധ്യപ്രദേശിലെ ദെവാസിലുള്ള കബിര്‍ ആശ്രമത്തിലാണ് താമസം. പൊലീസ് ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. 

60കാരനായ മഠാധിപതിയടക്കം ആശ്രമത്തിലുള്ള ആറ് പേരെ ഡിഎന്‍എ ടെസ്റ്റിന് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പീഡനത്തിന് ഇരയായി എന്നു കരുതപ്പെടുന്ന യുവതിയെ കൂടാതെ ആശ്രമത്തില്‍ ആറ് സ്ത്രീകള്‍ കൂടി താമസമുണ്ട്. ഇതില്‍ നാല് പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. ആശ്രമത്തില്‍ അന്തേവാസികളായ സ്ത്രീകളെ സര്‍ക്കാരിന് കീഴിലുള്ള ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി. 

യുവതി ആശ്രമത്തില്‍ വച്ചോ, പുറത്ത് വച്ചോ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. 

ആറ് വയസുള്ളപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ യുവതി ആശ്രമത്തിലെത്തിയത്. മതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കിയത്. ഇത്തരത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയാണ് ഇവിടെ പാര്‍പ്പിക്കുന്നതെന്ന് ആശ്രമം അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com