ചികില്‍സയിലുള്ളവരുടെ എണ്ണം കുറയുന്നു ; രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ശമനം ; ഇന്നലെ 66,732 രോഗബാധിതര്‍

നിലവില്‍ രാജ്യത്ത് 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ചികില്‍സയിലുള്ളവരുടെ എണ്ണം കുറയുന്നു ; രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ശമനം ; ഇന്നലെ 66,732 രോഗബാധിതര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി ഉയര്‍ന്നു. 

നിലവില്‍ രാജ്യത്ത് 8,61,853 പേരാണ് ചികില്‍സയിലുള്ളത്. 61,49,536 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 816 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം  1,09,150 ആയി വര്‍ധിച്ചു.

ഇന്നലെ വരെ രാജ്യത്ത്  8,78,72,093 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 9,94,851 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com