ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ തിരിച്ചറിയാന്‍ ആരോഗ്യമേഖലയെ സഹായിച്ചു, 15 കോടി ഉപഭോക്താക്കള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ തിരിച്ചറിയാന്‍ ആരോഗ്യമേഖലയെ സഹായിച്ചു, 15 കോടി ഉപഭോക്താക്കള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനും ആരോഗ്യസേതു ആപ്പ് സഹായിച്ചതായി ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

'ഇന്ത്യയിലെ 15 കോടി ജനങ്ങളാണ് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇത് ആരോഗ്യവിഭാഗങ്ങളെ വളരെയധികം സഹായിച്ചു. സമീപദിവസങ്ങളില്‍ രൂപപ്പെടാന്‍ സാധ്യതയുളള കോവിഡ് ക്ലസ്റ്ററുകള്‍ കൃത്യമായി കണ്ടെത്തുന്നതിനും പരിശോധന വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമായി'-ട്രെഡോസ് അദാനോം മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് ബാധയേല്‍ക്കാനുളള അപകട സാധ്യതകളെ കുറിച്ച് ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ ഉദ്ദേശിച്ചാണ് ആപ്പിന് രൂപം നല്‍കിയത്. ജനങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, മരുന്ന് സംബന്ധമായ നിര്‍ദേശങ്ങള്‍, ഓട്ടോമാറ്റിക് കോണ്‍ടാക്ട് ട്രേസിങ്, ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുളള സ്വയം രോഗനിര്‍ണയം തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള നിരവധി സേവനങ്ങളാണ് ഈ ആപ്പ് വഴി ലഭ്യമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com