മഹാരാഷ്ട്രയില്‍ കോവിഡ് മരണം 40,000 കടന്നു; ഇന്ന്  8,522 കേസുകള്‍; കര്‍ണാടകയില്‍ 8,191 രോഗികള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,522 പേര്‍ക്കും കര്‍ണാടകയില്‍ 8,191 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു 
മഹാരാഷ്ട്രയില്‍ കോവിഡ് മരണം 40,000 കടന്നു; ഇന്ന്  8,522 കേസുകള്‍; കര്‍ണാടകയില്‍ 8,191 രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,522 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,43,837ആയി. നിലവില്‍ 2,05,415പേരാണ് ചികിത്സയിലുള്ളത്.

187 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 40,701 ആയി. 2.64ശതമാനമാണ് മരണനിരക്ക്.

സംസ്ഥാനത്ത് 15,356 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 12,97,252 ആയി. 84.03ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ ഇന്ന് 8,191 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ മരിച്ചു. 10,421 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,26,106 ആയി.

ഇതുവരെ മരിച്ചത് 10,123 പേരാണ്. 6,02,505 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.  1,13,459 സജീവകേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com