കുത്തിയൊലിക്കുന്ന മഴവെള്ളത്തില്‍ ഒഴുകിപ്പോവുന്ന മനുഷ്യന്‍; ഹൈദരാബാദില്‍ രൂക്ഷമായ വെള്ളപ്പൊക്ക കെടുതി-വിഡിയോ

ഹൈദരാബാദ്: രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ഹൈദരാബാദില്‍ വെളളപ്പൊക്കം. പതിമൂന്നു പേരാണ് ഇന്നു രാവിലെ വരെ മഴക്കെടുതിയില്‍ മരിച്ചത്. മഴയില്‍ മതില്‍ ഇടിഞ്ഞാണ് ഒന്‍പതു പേര്‍ മരിച്ചത്. 

തെലങ്കാനയിലെ നിരവധി ജില്ലകളില്‍ വെളളപ്പൊക്ക കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിന്റെ അടിയിലായി. വരുന്ന 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തലസ്ഥാനമായ ഹൈദരാബാദിനെയാണ് മഴ ഏറ്റവും ദുരിതത്തിലാഴ്ത്തിയത്. നഗരത്തിന്റെ പല പ്രദേശങ്ങളും വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദില്‍ കുത്തിയൊലിച്ചുപോവുന്ന മഴവെള്ളത്തില്‍ മനുഷ്യര്‍ ഒഴികിപ്പോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

 ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com