വ്യാപനത്തിന്റെ തോത് കുറയുന്നു; ചികിത്സയിലുള്ളത് 8,12,390പേര്‍; 24 മണിക്കൂറിനുള്ളില്‍ 67,708പേര്‍ക്ക് കോവിഡ്

73,07,098പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 67,708പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 680പേരാണ് മരിച്ചത്. 73,07,098പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8,12,390പേര്‍ ചികിത്സയിലാണ്. 63,83,442പേര്‍ രോഗമുക്തരായി. 1,11,266പേരാണ് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതില്‍ നിന്നും കുറഞ്ഞിട്ടുണ്ട്. 8,38,729 പേരാണ് കഴിഞ്ഞ ദിവസം ചികിത്സയിലുണ്ടായിരുന്നത്. 

11,36,183 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍ തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 10,552 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,54,389ആയി. നിലവില്‍ 1,96,288 പേരാണ് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com