പെണ്‍ ശബ്ദത്തില്‍ വിളിക്കും, സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും, ഒപ്പം രണ്ടായിരത്തിന് ചില്ലറയും; കടയുടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍

പെണ്‍ ശബ്ദത്തില്‍ വിളിക്കും, സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും, ഒപ്പം രണ്ടായിരത്തിന് ചില്ലറയും; കടയുടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍
പെണ്‍ ശബ്ദത്തില്‍ വിളിക്കും, സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും, ഒപ്പം രണ്ടായിരത്തിന് ചില്ലറയും; കടയുടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍

താനെ: പെണ്‍ ശബ്ദത്തില്‍ ഫോണ്‍ ചെയ്ത് കടയുടമകളെ കബളിപ്പിച്ചു വന്‍തോതില്‍ പണം തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പതുകാരനായ മനീഷ് അംബേദ്കര്‍ ആണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പല ജില്ലകളിലായി നിരവധി കടയുടമകളില്‍നിന്ന് ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പലചരക്കു കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, മൊത്തവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയുടെ ഉടമകളെയാണ് പ്രധാനമായും ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. പെണ്‍ശബ്ദത്തില്‍ കടയുടമയെ വിളിച്ചാണ് തട്ടിപ്പു നടത്തുക. കടയുടെ അടുത്തുള്ള ആശുപത്രിയില്‍നിന്നോ തൊട്ടടുത്ത കെട്ടിടത്തില്‍നിന്നോ ആണ് വിളിക്കുന്നത് എന്നു പറഞ്ഞാണ് പരിചയപ്പെടുത്തുക. എന്തെങ്കിലും ചില സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്യും. ഒപ്പം രണ്ടായിരം രൂപയുടെ ചില്ലറ കൊടുത്തു വിടണമെന്നും ആവശ്യപ്പെടും.

സാധനങ്ങളുമായി ഡെലിവറി ബോയി പറഞ്ഞ സ്ഥലത്ത് എത്തുമ്പോള്‍ ഇയാള്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ഫോണ്‍ ചെയ്ത സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് കാത്തുനില്‍ക്കുന്നതെന്ന് ഡെലിവറി ബോയിയെ അറിയിക്കും. രണ്ടായിരം രൂപ വാങ്ങിവരാം എന്നു പറഞ്ഞത് ചില്ലറയുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

താനെ, പാല്‍ഘര്‍, മുംബൈ, നാസിക്, പൂനെ ജില്ലകളില്‍ ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ട്. നല്ലസൊപ്പാരയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പു നടന്നതിനെത്തുടര്‍ന്ന് ഇരയായ ആള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. 

മനീഷ് അംബേദകര്‍ താമസിക്കുന്നിടത്ത് നടത്തിയ റെയ്്ഡില്‍ ഒന്നര ലക്ഷത്തിലേറെ രൂപ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com