കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു, തുടര്‍ച്ചയായ നാലാം ദിവസവും പോസിറ്റീവിറ്റി നിരക്ക് എട്ടുശതമാനത്തില്‍ താഴെ: കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചതായി കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ നാലുദിവസമായി കോവിഡ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെ തുടരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ന് 55000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. നിലവില്‍ പോസിറ്റീവിറ്റി നിരക്ക് 7.94 ശതമാനമാണ്. ഇത് കാണിക്കുന്നത് രോഗവ്യാപനത്തില്‍ കുറവ് സംഭവിച്ചു എന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പരിശോധനകളുടെ എണ്ണം ഉയര്‍ന്നതാണ് പോസിറ്റീവിറ്റി നിരക്ക് കുറയാന്‍ സഹായകമായത്. പരിശോധനകളുടെ എണ്ണം ഉയര്‍ന്നതോടെ, തുടക്കത്തില്‍ തന്നെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ സാധിച്ചു. കൂടാതെ കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ചതുമാണ് രോഗവ്യാപനം കുറയാന്‍ ഇടയാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നിലവില്‍ പരിശോധനകളുടെ എണ്ണം 9.5 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം എട്ടുലക്ഷത്തില്‍ താഴെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com