രോഗവ്യാപനത്തില്‍ കുറവ്, 24 മണിക്കൂറിനിടെ 55,722 പേര്‍ക്ക് വൈറസ് ബാധ; മൊത്തം കോവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു

66,63,608 പേര്‍ രോഗമുക്തി നേടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ ഇന്ന് ഏറ്റവും കുറവ്. 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 579 പേര്‍ക്ക് മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു. ഇതില്‍ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com