വലിച്ചെറിഞ്ഞ പശയുളള ടേപ്പില്‍ കുടുങ്ങി പാമ്പ്; രക്ഷിച്ചു

തെലങ്കാനയില്‍ പശയുളള ടേപ്പില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചു
വലിച്ചെറിഞ്ഞ പശയുളള ടേപ്പില്‍ കുടുങ്ങി പാമ്പ്; രക്ഷിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ പശയുളള ടേപ്പില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചു. പുതിയ വീട്ടില്‍ സാധനസാമഗ്രികള്‍ ഒരുക്കുന്നതിനിടെ, വലിച്ചെറിഞ്ഞ ടേപ്പിലാണ് പാമ്പ് കുടുങ്ങിയത്. വീടിന്റെ പരിസരത്ത് ടേപ്പില്‍ കുടുങ്ങിയ നിലയില്‍ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്.

തെലങ്കാന മേച്ചല്‍- മല്‍ക്കാജ്ഗിരി ജില്ലയിലാണ് സംഭവം. ബച്ചുപളളി തടാകത്തിന് സമീപമുളള വീട്ടിലേക്ക് മാറിയ ഗമ്പ ശ്രീധരന്റെ കുടുംബമാണ് പാമ്പിനെ ടേപ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. ഒരാഴ്ച മുന്‍പ് പുതിയ വീട്ടില്‍ സാധനസാമഗ്രികള്‍ ഒരുക്കുന്നതിനിടെ വലിച്ചെറിഞ്ഞ ടേപ്പിലാണ് പാമ്പിനെ കണ്ടെത്തിയത്.  ഗമ്പ ശ്രീധരന്റെ ഭാര്യയാണ് പാമ്പിനെ കണ്ടത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഗമ്പ ശ്രീധര്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ടേപ്പില്‍ കുടുങ്ങിയ പാമ്പിന്റെ ചിത്രം വന്യജീവി വിദഗ്ധര്‍ക്ക് ഗമ്പ ശ്രീധര്‍ അയച്ചു കൊടുത്തു. ഇത് വിഷമുളള പാമ്പല്ല എന്ന് വിദഗ്ധര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇതിനെ ടേപ്പില്‍ നിന്ന് രക്ഷിച്ച് ബച്ചുപളളി തടാകത്തിന് സമീപം വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com